അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വൃകൃതികൾ. തന്റെ മാന്തിക ദൺഡുകൊണ്ട്, അദ്ഭുതകൃത്യങ്ങൾക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അൽഫോൺസച്ചൻ എന്ന മാന്ത്രികനെ സൃഷ്ടിക്കുകയും ചെയ്യുന്ന മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് ഇവിടെ പൂർണത കൈവരുത്തുന്നു. കൊളോണിയലിസം എല്പ്പിച്ച ഭാഗ്യ നിർഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങൾക്കുമുന്നിൽ വളർന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാളസാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു.
M. Mukundan(Malayalam: എം. മുകുന്ദൻ) is one of the pioneers of modernity in Malayalam literature. He was born on 10 September 1942 at Mayyazhi in Mahe, a one-time French territory in Kerala. He served as the president of Kerala Sahitya Akademi from October 2006 until March 2010. Mukundan is known in Kerala as 'Mayyazhiyude Kathakaaran' (The story-teller of Mayyazhi). His native village of Mayyazhi figures in his early works: 'Mayyazhippuzhayude Theerangalil', 'Daivathinte Vikrithikal', 'Appam Chudunna Kunkiyamma' and 'Lesli Achante Kadangal'. His first literary work was a short story published in 1961. Mukundan has so far published 12 novels and ten collections of short stories. Mukundan's latest four novels 'Adithyanum Radhayum Mattu Chilarum', 'Oru Dalit Yuvathiyude Kadanakatha','Kesavante Vilapangal' and 'Nritham ' carries a change in structure and approach. 'Oru Dalit Yuvathiyude Kadanakatha' reveals how Vasundhara, an actress has been insulted in the course of acting due to some unexpected situations. It proclaims the postmodern message that martyrs are created not only through ideologies, but through art also. 'Kesavante Vilapangal' one of his most recent works tells the story of a writer Kesavan who writes a novel on a child named Appukkuttan who grows under the influence of E. M. S. Namboodiripad. 'Daivathinte Vikrithikal' bagged the Kendra Sahithya Academy award and NV Prize. 'Ee Lokam Athiloru Manushyan' bagged the Kerala Sahitya Academy award. Daivathinte Vikrithikal has been translated into English and published By Penguin Books India. In 2008, Mukundan's magnum opus Mayyazhi Puzhayude Theerangalil fetched him the award for the best novel published in the last 25 years. Three of his novels were made into feature films in Malayalam . Mukundan wrote the script and one of them bagged a state film award. Mukundan's latest novel is "Pravasam" (sojourn in non-native land) and tells the story of a Malayali whose journeys carry him around the world. The French government conferred on him the title of Chevalier des Arts et des Lettres in 1998 for his contribution to literature.
മനസ്സിനെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ള ഒന്ന് .. പലതരം മനുഷ്യ ജീവിതങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി മുകുന്ദന് മാത്രം സാധിക്കുന്ന ഒരു ജാലവിദ്യ .. അതാണ് ദൈവത്തിന്റെ വികൃതികൾ .. അല്ഫോന്സച്ചന്റെ മകളായ എൽസിയുടെയും കുമാരൻ വൈശ്യരുടെ മകനായ ശശിയുടെയും ഭാഗങ്ങൾ മനസ്സിനെ വേദനിപ്പിച്ചു .. മുകുന്ദന് മാത്രം സാധ്യമാകുന്നത് എന്ന് എടുത്തുപരയെണ്ടുന്ന എഴുത്ത് ശൈലി .. പ്രകൃതിയെ സാക്ഷി നിരത്തി എന്നാൽ വെറും പ്രകൃതിയുടെ വർണനകൾ അല്ലാത്ത അവതരണം .. ഇവിടെ മനുഷ്യര് മാത്രം ..
It is a tale of Mayyazhi, or Mahi, the birth place of the novelist. It was a French colony and several people opted for french citizenship after independence. Their lives were so intertwined with that of the French that hunger and poverty gripped the land once the french left. Some of the adventurous youth left for France in search of fortunes while some others left for the gulf. Some turned vagrants while some jumped into the fire of revolution. The novel follows each of these characters in their journeys. It is a tale of a land and its people.
Choosing the third seat on the row adjacent to the side road, overlooking the beach, I opened the book currently in my reading list. It was Mukundan’s book, ദൈവത്തിന്റെ വികൃതികള്‍ (God’s mischief). Like his masterpiece മയ്യഴിപ്പുഴയുടെ തീരങ്ങളിൽ Mayyazhippuzhayude Theerangalil (On the Banks of the river mayyazhi) the man has a keen ability to get into the nitty gritty (निजी ) lives of the people of his land. In other words, the story of mayyazhi is the story of her people. And in this novel, Mayyazhi’s own writer explores his favorite muse in further detail.
In many ways Mukundan’s work is not centered on a few characters, rather, it is the retelling of the collective memory of the land through the ages, through revolution, through socio-economic change. He also has that whole ‘existence is suffering’ vibe coming from many of the POV characters. Which is a trait he shares with other greats from the same time, like M.T. & O.Vijayan.
The world he writes about is dynamic. In it, the lives of some get better with time. Others sink deeper into the quagmire of misery, and give up the fight altogether. Despite all this, the land and time marches on, even as new custodians take over the reigns. In many ways, Mayyazhi shares similarities with Gabriel Garcia Marquez’s Macondo, only real.
A running theme in his books is the effect of colonialism in the test tube land of Mayyazhi; before, during, after. When the foreigners left, in response to the independence movement, many of the local populace were sad to see them go. For them, the white man represented prosperity and remembrance of good times.
When the British were colonizing India, there was a subset of the local populace who were cronies to these overlord and made their livelihoods out of serving the white man. Government officials, Foot men, enforcers, personal staff, all of whom benefited by their association with the caucasian masters, Who were not hesitant to worship the land that their master’s walked upon. They felt a sense of superiority by being next the ruling elite, a change to rub this superiority on their inferior countrymen. There were many who idolized the colonizers as royalty and dreamt of going to their lands and becoming a white man themselves.
Once Mayyazhi gained independence, these people found the foundations of their existence crumbling, and their masters leading a mass exodus back to their lands. In the changing times, their former professions and status became obsolete, and they had no choice but to either adapt to the new tides, or cling to the old ways, finding themselves turn decrepit in the flow of time.
The writing
M.Mukundan has made his literary career out of his love and passion for the history and people of Mayyazhi. Reflecting that desire, his words are exhaustive and romantic when it comes to describing the moods and places. As we ruffle through the pages, we are taken on the journey, though its mud caked paths, waterlogged fields, salt frothing seas, desolate and decrepit monuments to colonialism, the deep foliage which houses the last vestiges of the land’s gods and their superstitions. One of the saddest aspects of the book is how, towards the end, the magical Mayyazhi filled with myths had been turned into the mundane concrete jungle you could find in every corner.
The Characters
A good portion of the land’s populace makes an appearance in the novel, even if only in cursory capacities. We learn of the old barbers, herbalists, magicians and bamboo umbrella repairers who have found their craft and lives to be obsolete in the changing modern times. We are a silent spectator to how, their households fall further into decrepitude, and many lay forgotten in old age, yearning the release that only death can provide.
Others see the change in the world as an opportunity. Emigrating to foreign lands for better employment and bringing back untold amounts of riches, they inspire further generations who see leaving the land as a surefire way to economic prosperity.
Two of the main focus characters in the menagerie are the traditional medicine man Kumaran Vaishyar & his best friend and local magician Alphonse Achan who is constantly intoxicated on Cannabis.
While many among the populace either fall to ruin or grow to prosperity, the two friends and their families share a slow grinding descent into poverty, through bouts of suffering and sadness meted out through a very long life. Through their eyes we see the change in Mayyazhi, from the times of colonization to the hope brought by independence and the opportunity which Emigration provided to the people.
Their families never got to bear the benefits of any of this. By the end of the story both of them have died, miserable in old age, and their families have been torn asunder, losing their identities and legacies.
It is hard to see their suffering, because essentially both are good people, with all too human shortcomings. Kumaran is someone who is empathetic to a fault, bruning away his life for his children and never turning away anyone who comes for his help. And for which he doesn’t expect anything in return. This earned him a number of well wishers in rich places, but he ended his life with both his sons lost.
Alphonse achan, once prided himself to be a Sorcerer magician and a God like being to Mayyazhi in his Cannabis induces highs. But in time he would see his family suffer in poverty, his children abandon him, his last daughter and wife having to solicit themselves to keep the fires of their home burning.
But true to nature, even through all this time and Mayyazhi marches on. A new generation springs up, born in a free state, unknowing of the sufferings of their forefathers, unknowingly following their footsteps. In many ways this is a story of remembrance of the fond past through colored lenses.
Themes
1. Social Commentary: Much of Mukundan’s work centering around Mayyazhi alludes to the social, political and economic circumstances of the time and this novel is no exception. While the events were much more dynamic and immediate in his Magnum opus, ‘On the banks of River Mayyazhi’, here much of the narrative creeps along slower, through the progression of time. We see the lives of our characters eroded grain by grain, like how the waves carver out a boulder. By the end of it all, you can feel the collective memory of a century of lives weighing down on you, making it hard to breathe.
2. Ungrateful Children: The tale of ‘God’s Mischiefs’ shows us repeated instances of children who make their own choices, often leading to disaster, and with it shatter the hopes and dreams of their parents. Kumaran Vaishyar led his widowed life to see his children become successful adults. But fate had other plans. The younger twin Shashi make Alphonse’s daughter Elsie pregnant. Terrified of his action he ran away from home, and after wandering for several years returned as a chronic alcoholic with damaged body, mind and soul.
His oldest Shivan, abandoned his studies to be a doctor, which his father had paid for with debts and mortgage, and left for his aspirations of being a revolutionary. He ended up killing a man and spending his days in prison.
Alphonse achan’s children were no exception. His eldest Michael showed no love or empathy for his family, running off to France to live his own life without even a word to them. He returns home sporadically, words laden with promises, but little else to show for it. For God’s sake, he had his sister Elsie marry his ‘friend’ Douglas, who then left her after using her for a few months. No further word came from him for the rest of their lives.
Elsie herself was mostly a victim of circumstances. Towards the end of the novel she had to etch out an existence as the local prostitute.
On the other side of the coin there are also children who uplifted their families. The foreign expats such as Phalgunan, Dhanapalan, Madhavan emigrated to better shores and built their family up to be wealthy and secure. Again, there is this theme of how fortune favours different people in different ways.
3. The passage to time: This story is a continuation of the book “on the banks of river mayyazhi”. It showcases the continuity and repetition of time in people. There are many characters in both books who share the same traits and habits, and whose lives take the same trajectory. This was intentional. Much like the N number of Aurelianos & Arcadios the previous generation paves the way to the blueprints of the future.
Times change, people change, names of rulers change, but some things remain the same. I was walking down the old temple lanes which housed deceased old shops in the local market place. I came across one small box in the wall shop of an old man who sold traditional herbs and medicinal materials. He has been a mainstay for the street ever since I was a wee kinder. Now, I wonder if I see some shadow of Kumaran Vaisyar in him.
Just a few minutes uplane, there is an old home, closed for years now, which was lived in by the local magician and his aged mother. The man was familiar to us for having been a mainstay attraction in our school’s cultural festivals. His lean, long gaunt appearance, in addition to the stereotypical magician’s beard which he kept, gave him the same airs of Alphoseachan who turned sand to candies. Different time, different place, same people.
4. Circumstances can shape one’s life: In Mayyazhi several individuals from impoverished circumstances took risks and pains to find better employment and raise their families to a better tomorrow. They took on the challenge that fate had presented to them and came out on top.
Others like Kumaran & Alphonse achan, accepted what all happened to them as fate, and succumbed to it. We were too passive in the face of adversity. Theirs is the legacy of the forgotten.
In conclusion read the novel if you want to experience the tidal wave of generations and live the lives of an entire community. And to come out of it exhausted, but having gained a better human perspective. This book & its earlier story is a must read for anyone who wants to acquaint themselves with Malayalam literature and the unique Keralite society at the advent of independence.
------------
എനിക്ക് ശ്രദ്ധാര്‍ഹമായി മനസ്സിൽ വന്ന കഥാപാത്രങ്ങൾ
കുമാരൻ വൈശ്യർ: മയ്യഴി നാട്ടിൽ ആയുര്‍വേദ മരുന്ന് കൊണ്ട് ചികിത്സ ചെയ്യുന്ന വൈശ്യർ, ആ സിദ്ധി അച്ഛനപ്പൂപ്പന്മാരുടെ കാലം മുതൽ ചെയ്തു വരികയാണ്. പ്രസവം കഴിഞ്ഞു വൈശ്യരുടെ ഭാര്യ വിമല മരിച്ചു. ഇത് അയാൾക്കു വൈദ്യത്തിലുള്ള വിശ്വാസം നശിപ്പിച്ചു. വീണ്ടും കല്യാണം കഴിക്കാതെ ഭാര്യയുടെ ഓർമയിൽ മക്കൾക്കു വേണ്ടി ആയാൽ ജീവിച്ചു വന്നു. വെള്ളക്കാർ പോയി കഴിഞ്ഞു സ്വതന്ത്ര മയ്യഴിയിൽ ഇംഗ്ലീഷ് മരുന്ന് വന്നതോടെ അയാളുടെ അടുക്കൽ വരുന്നവരുടെ എണ്ണം കുറഞ്ഞു. പോകെ പോകെ വീടിന്റെ കാര്യം കഷ്ടമായി കൊണ്ടിരുന്നു. നിത്യ ചിലവിനും, ശിവന്റെ മെഡിസിന്‍ പഠിത്തത്തിനും, പിന്നെ ഉദാരമതിയായി നാട്ടുകാരെ സഹായിച്ചതിനും കൂട്ട് ആകെയുള്ള കുളിച്ചു ���്ഥലവും വീടും വിട്ടു തുലഞ്ഞു. പക്ഷെ മക്കളാണെങ്കിലോ ഒരു വകയും നന്നാവാൻ കൂട്ടാക്കിയുള്ള. ഒരുത്തൻ ഒരു കൊച്ചിനെ വയറ്റിലാക്കിയിട്ടു നാട് ��ിട്ടു; തിരിച്ചു വന്നതോ മുഴുകുടിയനായിട്ടു. ശിവൻ ഡോക്ടർ പഠിത്തം നിർത്തി വിപ്ലവത്തിന്റെ വഴിയേ ഇറങ്ങി, അത് കാരണം തന്റെ അച്ഛന് എത്ര ദുഃഖം ഉണ്ടാകുന്നു എന്ന് അറിഞ്ഞു കൊണ്ട് തന്നെ. അവസാനം ആറുപുരയിലെ കടുങ്ങനെ കൊന്നു ജയിലിൽ കിടക്കുന്നു. എല്ലാ പ്രതീക്ഷയും അറ്റ വൈശ്യർ അവസാന കാലം ജീവച്ഛവമായി മരിച്ചു.
മാമ്പി : മാമ്പിയുടെ കാര്യം വളരെ കഷ്ടമാണ്. വൈശ്യരുടെ വീട്ടിൽ മന്ദിയമ്മയെ സഹായിക്കാൻ ഏർപ്പാടാക്കിയ മുക്കുവത്തി പെണ്ണ് കാലം കഴിയേ ആ വീടിന്റെ ഒരു അംഗമായി. സ്വന്തമായി ഒരു കല്യാണമോ കുടുംബമോ ഉണ്ടാക്കാൻ ശ്രമിക്കാതെ ആ വീട്ടുകാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച്. പക്ഷെ അത് കൊണ്ട് പ്രയോജനം ഒന്നും ഉണ്ടായില്ല. വീട് നശിച്ചു, മൂത്തവർ കാലം ചെയ്തു. അടുത്ത തലമുറയിലെ ആണ്കുട്ടികളാകട്ടെ ഒരാൾ ജയിലിൽ, മറ്റെയാൾ ജോലിയും കുടുംബവും ഇല്ലാതെ റാത് കുടിച്ചു നടക്കുന്നു. പൂപ്പൽ പിടിച്ച, ദ്രവിച്ചു വരുന്ന ആ പഴയ വീട്ടിൽ, ചെറുപ്പത്തിലേ പ്രായമായ മാമ്പി ശരീരവും മനസും തളർന്നു, മരണത്തിനു വേണ്ടി കാത്തു കാത്തിരിക്കുന്നു. അവർക്കു ഇതിനേക്കാട്ടും ഭേദം ഒരു ജീവിതം അർഹമായിരുന്നു
അൽഫോൻസച്ചൻ: മയ്യഴിയുടെ മായാജാലക്കാരൻ; വെള്ളക്കാർ നാട് വിട്ടപ്പോൾ, അവരുടെ ഒപ്പം പോകാതെ അൽഫോൻസ് മയ്യഴിയിൽ തുടർന്നു. ഒരു കാലത്തു വെളുത്ത പ്രമാണിയുടെ വീടുകളിലും ഉത്സവ പറമ്പുകളിലും ജാലവിദ്യ കാണിച്ചു അയാൾ കൊറേ പണം ഉണ്ടാക്കിയിരുന്നു. ഇനിയുള്ള കാലം കഴിയാൻ അത് മതി എന്നയാൾ കരുതി. തുടക്കത്തിൽ നല്ല രീതിയിൽ ജീവിച്ചെങ്കിലും കാലം പോകെ അയാൾക്കു ജോലിയൊന്നും ഇല്ലാതായി. കൈയിലുള്ള പണം തീർന്നു. മയ്യഴിയിലെ മറ്റു ചട്ടക്കാരെ പോലെ അയാളുടെ കുടുംബവും ശോഷിച്ചു ദ്രവിച്ച ഒരു ജീവിതം കൈകൊണ്ടു. പണ്ട് മുതൽക്കു പുള്ളി കഞ്ചാവിന്റെ അടിമയായിരുന്നു. ദാരിദ്രം വന്നപ്പോൾ, ആ യാഥാർത്യത്തിന്നു ഓടാനായി അയാൾ ഏതു നേരവും അതിന്റെ ലഹരിയിൽ ആസന്നനായി മയ്യഴിയുടെ മുകളിൽ പറന്നു നടന്നു. കുമാരൻ വൈശ്യരും അദ്ദേഹവും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. അവരുടെ കുട്ടികൾ ഒരുമിച്ചാണ് വളർന്നതും. അത് പക്ഷെ രണ്ടു കൂട്ടർക്കും ദുഃഖത്തിൽ അവസാനിച്ചു. അവസാന കാലത്തു വീടിനോടു ഒരു മമതയും ഇല്ലാത്ത ഒരു മകനും, രണ്ടു പ്രാവശ്യം വയറ്റിലായി ഭർത്താവു വിട്ടു പോയ മകളെയും, പണത്തിനു വേണ്ടി വേശ്യാവൃത്തി ചെയ്യേണ്ടി വന്ന ഭാര്യയെയും കണ്ടിട്ടാണ് ആയാൽ കണ്ണടച്ചത്
കടുങ്ങൻ : മയ്യഴിയിലെ തിയ്യമാരുടെ മാടമ്പി പോലെ കുടി കൊണ്ടിരുന്ന കടുങ്ങൻ ആ നാടിൻറെ പ്രാചീനമായ സംസ്കാരത്തിന്റെ കാര്യസ്ഥാനായിരുന്നു. കാലം മാറിയതോടെ തന്റെ പ്രൗഢിത്തവും ജനങ്ങളുടെ മേലെ ഉള്ള മേല്കോയ്മയും നഷ്ടപ്പെടുന്നത് അയാൾ വ്യസനത്തോടെ കണ്ടു. അയാളുടെ കുടുംബവും മൂർത്തിയായ ആദിതിയ്യനും തമ്മിലുള്ള ബന്ധം ജന്മാന്തരങ്ങൾക്കപ്പുറത്താണ്. മരണം വേറെ ആദി തീയന്റെ എല്ലാ കാര്യങ്ങളുടെയും ചുമതല ആയാളുടേതായിരുന്നു. അത് കൊണ്ട് തന്നെയാകാം പഴം തലമുറയുടെ പ്രതിനിധിയായ അയാളെ, പുതിയ കമ്മ്യൂണിസ വിപ്ലവ മതത്തിന്റെ അണിയായ ശിവൻ വെട്ടിയിട്ടത്.
This entire review has been hidden because of spoilers.
Tales of Mayyazhi would not be complete if not for this book..a perfect end to the first one 'mayyazhippuzhayude theerangalil'..Kumaran vaishyar's extraordinary patriotism and affection to his land and Alphonsachans magic techniques, coated with the innocence of a few other characters just make it captivating..
At the end of it, we would also wanna be one among the 'Mayyazhiyites' as the modern era names it..
Aptly named, the novel takes you through the topsy-turvy ride, that is life. It more than gives you the glimpse of change in Kerala's social order, not only Mayyazhi. The people born with the proverbial silver spoon going through utter poverty and later on the next generation of theirs stooping to much lower levels. The character of Elsie really makes you cry at the end, yes, makes you lament at God, how cruel he can become. The character of Kumaran vaidyar epitomises the nice-hearts of rural India, a rare breed nowadays, who by vitue of their kind heart gets exploited and ends up nowhere - Altruism personified. The new found wealth of Muslim pockets of Mayyazhi thanks to the Gulf-boom, symbolises the change in demographic and economic pattern the state witnessed in the last few decades, which the author portrays in a prophetic style. The decline of French-Indians, their sycophants and the conservatives among Thiyyas, are nothing but the modern story of Kerala. Author's typical style of coming in as Kunhikrishanan the journalist, is reminiscent of Gabriel Garcia Marquez's entry in Love in the Time of Cholera. Though Mukundan brings in a feeling that Mayyazhi is incomplete without having read his novels, I get a feeling he should try the same with other themes. His other novel Mayyazhi puzhayude therrangalil is also a narration of Mayyazhi only. Northern Kerala's obsession with violent communism also pokes its ugly face ruining families and dreams. And as expected the violence brought nothing but destruction. After a long time, I get a feeling of a Novel that really touches you. I too am a helpless onlooker who couldn't change a damn thing to prevent the decaying decline of some, though feeling happy at the progress of hitherto poor ones. Yes, Gods are crazy.
ദൈവത്തിൻ്റെ വികൃതികൾ - "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" നു ശേഷം ഞാൻ വായിക്കുന്ന എം.മുകുന്ദൻ്റെ ഏറ്റവും പക്വമായ കൃതി. . കറുത്ത പൊന്ന് തേടി കേരളത്തിലെത്തിയ വിദേശികളിൽ മയ്യഴിയെ മോഹിച്ചത് ഫ്രഞ്ചുകാരായിരുന്നു. മയ്യഴിയിൽ കൊളോണിയൽ ഭരണത്തിൻ്റെ മതിലുയർത്തുക മാത്രമല്ല, മയ്യഴി മണ്ണിനോടും ജനതയോടും ആഴത്തിലുള്ള ബന്ധമുറപ്പിക്കാനും അവർക്ക് കഴിഞ്ഞു. ആ നീണ്ട 233 വർഷത്തെ കൊളോണിയൽ വാഴ്ച 1954 - ൽ അവസാനിച്ചു. സ്വാതന്ത്ര്യത്തിൻ്റെ ലഹരിയിൽ ആഹ്ലാദിച്ചവർക്കൊപ്പം ഫ്രഞ്ചുകാരുമായുള്ള ആത്മബന്ധത്തിൻ്റെ വേർപാടിൽ വേദനിച്ചവരും മയ്യഴി നാട്ടിലുണ്ടായിരുന്നു. അവർ മയ്യഴിയുടെ വറുതി വിട്ട് ഫ്രാൻസിൻ്റെ പൊലിമയിലേക്ക് കുതിക്കാൻ വെമ്പൽ കൊണ്ടു. ദരിദ്രരായിരുന്ന അവർ വീണ്ടും ഫ്രാൻസിൽ പോവുകയും അവിടെ ജോലി ചെയ്തു കൊണ്ട് നാട്ടിൽ ധനികരാവുകയും ചെയ്തു. "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്ന് നോവലിൽ സ്വാതന്ത്ര്യത്തിനു മുൻപുള്ള മയ്യഴിയുടെ കഥയായിരുന്നെങ്കിൽ "ദൈവത്തിൻ്റെ വികൃതികളിൽ" സ്വാതന്ത്ര്യത്തിനു ശേഷമുള്ള മയ്യഴിയുടെ കഥയാണ്. അതിലേത് പോലെ ഇതിലും കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ആ നോവലിന് ഇവിടെ പൂർണ്ണത കൈവരിക്കുന്നു. . "മയ്യഴീ, അങ്ങനെ നിൻ്റെ കഥ തുടരും. ജീവനുണ്ടെങ്കിൽ ഞാൻ വീണ്ടും വരും.. നിൻ്റെ കഥ തുടർന്നു ചൊല്ലുവാനായി. സൂര്യൻ കെട്ടടങ്ങവേ, ഉത്സവം കഴിഞ്ഞ് പിരിഞ്ഞു പോവുന്ന ആളുകൾക്കിടയിൽ കുഞ്ഞിക്കണ്ണൻ പതുക്കെ നടന്നു മറഞ്ഞു". . കുഞ്ഞിക്കണ്ണനു മയ്യഴിയെന്ന നാടിനോടു തോന്നുന്ന അടുപ്പമാണ്, മയ്യഴിയെന്ന നാടും നാട്ടുകാരും മയ്യഴിയുടെ പല വർഷങ്ങൾ നീണ്ട ചരിത്രവും കഥാപാത്രങ്ങളാവുന്ന 2 നോവലുകളും വായിച്ചു കഴിഞ്ഞപ്പോൾ എനിക്കും തോന്നിയത്. ആ നാട് ഞാൻ കാണാതെ കണ്ടു കഴിഞ്ഞു. "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" എന്ന നോവലിന് എം.മുകുന്ദൻ ഇവിടെ ഈ വോവലിലൂടെ പൂർണ്ണത കൈവരുത്തുന്നു. . കൊളോണിയലിസം ഏൽപിച്ച ഭാഗ്യനിർഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങൾക്കു മുന്നിൽ വളർന്ന നോവലിസ്റ്റ് മയ്യഴിയുടെ സ്വന്തം ആകാശത്തെയും മയ്യഴിയുടേതു മാത്രമായ സൂര്യനെയും മയ്യഴിപ്പുഴയെയും മലയാള സാഹിത്യത്തിലെ നിലയ്ക്കാത്ത പ്രവാഹമാക്കുന്നു.
This is an excerpt from my diary when I read ദൈവത്തിന്റെ വികൃതികൾ by എം മുകുന്ദൻ
ഞാൻ ഇന്നലെയാണ് ദൈവത്തിന്റെ വികൃതികൾ എന്ന പുസ്തകം വായിച്ചു കഴിഞ്ഞത്. അതുകൊണ്ട്, അതിനെ കുറിച്ച് എഴുതണം എന്നെനിക്കു തോന്നി. "മയ്യഴിയുടെ കഥാകാരൻ " എന്ന് വെറുതെയല്ല മുകുന്ദൻ വിശേഷിപ്പിക്കപ്പെടുന്നത് എന്ന് ഇപ്പോൾ തോന്നുന്നു. മയ്യഴിയേയും മയ്യഴിസൂര്യനെയും, ചട്ടക്കാരെയും എല്ലാം നേരിൽ കണ്ടതുപോലെ എനിക്ക് തോന്നുന്നു. ചരൽ വാരി മുട്ടായി ആക്കുന്ന അൽഫോൺസച്ഛനെയും, മഗ്ഗിമദാമ്മയെയും, ശശിയെയും എല്ലാം ഞാൻ കണ്ടു. സിനിമകൾക്ക് തരാൻ കഴിയാത്ത വ്യക്തത ഈ പുസ്തകം എനിക്ക് തന്നു. ഫ്രഞ്ച് അധീനമായ മയ്യഴിയുടെ വളർച്ചയാണ് പുസ്തകത്തിലൂടെ എഴുത്തുകാരൻ കാണിച്ചത്. പാവങ്ങളെ പണക്കാരനും, പണക്കാരനെ പാവപ്പെട്ടവനും ആക്കുന്ന ദൈവത്തിന്റെ വികൃതികൾ ആണു കഥയിൽ മുഴുവനും. മേഘങ്ങളിലൂടെ പറന്നു കളിക്കുന്ന അൽഫോൻസാച്ഛൻ മനോഹരമായ കഥാപാത്രമാണ്. വേലക്കാരിയായി കയറി വന്ന മാമ്പി പിന്നീട് കുമാരൻ വൈശ്യരുടെ വീട്ടിലെ അങ്കമാവ��ന്നു. അസ്സനാരും അൽഫോൻസാച്ഛനും, കുമാരൻ വൈശ്യരും ഒരുമിച്ചിരുന്നു സന്തോഷവും ദുഖവും പങ്കുവെക്കുന്ന കാഴ്ച മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതുന്നു. അൽഫോൻസച്ചനും കുമാരൻ വൈശ്യരും മയ്യഴിമാതാവിന്റെ പള്ളിയിൽ പോകുമ്പോൾ അവർക്കിടയിൽ മതത്തിന്റെ വേർതിരിവുകൾ ഇല്ലായിരുന്നു. ഇതാണ് കേരളത്തിന്റെ സംസ്കാരം. ഭിന്നതകൾക്കുമപ്പുറത്തു നാം ഒന്നാണ്. തീയ്യനെന്നോ, ചട്ടക്കാരനെന്നോ ഇല്ലാതെ കഴിയുന്ന ഒരു ജനതയാണ് മയ്യഴിയുടേത്. "കുമാരൻ വൈശ്യരുടെയും അൽഫോൻസാച്ചന്റെയും അവരുടെ മക്കളുടെയും കഥ അവസാനിച്ചിരിക്കാം, എന്നാൽ മയ്യഴി, നിന്റെ കഥ തുടരും.. " എന്റെ നാടല്ലെങ്കിലും മയ്യഴി എന്റെ ഉള്ളിൽ ഗൃഹാതുരത്വത്തിന്റെ കുളിർമ പടർത്തുന്നു...
1989 ൽ എം മുകുന്ദൻ എഴുതിയ നോവലാണ് ദൈവത്തിന്റെ വികൃതികൾ. മയ്യഴി എന്ന മാഹിയുടേയും അവിടുത്തെ മനുഷ്യരുടെയും കഥ. ഫ്രഞ്ച്കാർ മാഹി വിട്ട് പോയതിനു ശേഷം മയ്യഴിക്കും അവിടുത്തെ ജനങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് കാണിക്കുകയാണ് ഈ നോവലിലൂടെ. ദാരിദ്ര്യം നിറയുന്ന മയ്യഴിയിൽ നിന്നും ഫ്രാൻസിലേക്കും ഗൾഫിലേക്കും ജോലി നേടി പോയി സമ്പന്നരാകുന്ന ചിലർ. അൽഫോൻസച്ചൻ, കുമാരൻവൈശ്യർ, മൈക്കൽ, മാധവൻ, ശിവൻ, ശശി, എൽസി, മൂസ, മഗ്ഗി മദാമ്മ, മന്ദിയമ്മ, തുടങ്ങി ഒരുപിടി കഥാപത്രങ്ങളാൽ സമ്പുഷ്ടമാണ് ഈ രചന. നിലത്തുനിന്നും വെള്ളാരംകല്ലുകൾ പെറുക്കി നാരങ്ങാ മിട്ടായികളാക്കി മാറ്റുന്ന മയ്യഴിയുടെ മായജാലക്കാരൻ അൽഫോൻസച്ചൻ. ഫ്രാൻസിലെ ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്ന അയാളുടെ ഭാര്യ മഗ്ഗി മദാമ്മ. അവരുടെ മകൾ എൽസി. മരിച്ചുപോയ കമലയോട് സംസാരിക്കുന്ന കുമാരൻവൈശ്യർ. കുമാരൻവൈശ്യന്റെ ഇരട്ടകുട്ടികളായ ശശിയും ശിവനും. തുടങ്ങിയ എല്ലാ കഥാപാത്രങ്ങൾക്കും ശക്തമായ സ്ഥാനം ഈ നോവലിൽ ഉണ്ട്. കൂടാതെ വെറുതെ പറഞ്ഞു പോകുന്ന പല കഥാപാത്രങ്ങൾക്കും മയ്യഴിയുമായി ബന്ധപ്പെട്ട മറ്റ് നോവലുകളിൽ പ്രധാനകഥാപാത്രങ്ങളായി വരുന്നുണ്ട്.
വെള്ളക്കാരെ ആശ്രയിച്ചു ജീവിച്ചു ശീലിച്ചവരാണ് മയ്യഴിക്കാർ. വെള്ളക്കാർ ഇന്ത്യയോട് പെട്ടെന്ന് ഒരു ദിവസം യാത്ര പറഞ്ഞപ്പോൾ മയ്യഴിയിലെ ജനജീവിതങ്ങൾ ആകെ തകിടം മറിഞ്ഞു. ജീവിക്കാൻ വേണ്ടി പലരും ഫ്രാൻസിലേക്ക് കുടിയേറി. നാട്ടിൽ നിന്നവർ ജീവച്ഛവങ്ങളെ പോലെ പെരുമാറി. മയ്യഴിയെ കുറച്ചുകൂടെ സ്നേഹിക്കാനും അടുത്തറിയാനും സഹായിക്കുന്ന മറ്റൊരു നോവൽ.
മയ്യഴി എന്ന ഗ്രാമത്തെയും അവിടുത്തെ ആളുകളെയും ഗ്രന്ഥകർത്താവ് വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഈ കഥയിലുള്ള എല്ലാ കഥാപാത്രങ്ങളെയും എനിക്ക് അംഗീകരിക്കുവാനും ഇഷ്ടപ്പെടുവാനും സാധിച്ചു. സകല വേവലാതികളും മറന്നു മയ്യഴിയുടെ ആകാശത്തിലൂടെ പറന്നു നടക്കുന്ന മയ്യഴിയുടെ മായാജാലക്കാരനും, സ്വന്തം കഷ്ടതയിലും മറ്റുള്ളവരെ സഹായിക്കുവാൻ സദാ ഉത്സുഹനായ കുമാരൻ വൈശ്യരും വായനക്കാരനിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജീവിച്ചു കൊതിതീരുംമുൻപേ അകാലത്തിൽ പിരിഞ്ഞുപോയ പ്രിയതമയോടുള്ള കുമാരന്റെ ആത്മഗതങ്ങൾ വളരെയധികം ഹൃദയസ്പർശിയും സുന്ദരവുമായ ഒരു വർണ്ണമാണ്.
ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടാത്ത ജീവിതയാഥാർഥ്യങ്ങളെ അംഗീകരിക്കുവാനും നല്ലൊരു നാളേയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ കൈവിടാതെ ഒരു നല്ല സാമൂഹ്യജീവിയായി സഹവർത്തിക്കുവാനുള്ള സന്ദേശമാണ് ഈ മനോഹരമായ പുസ്‌തകത്തിലൂടെ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചത്.
മയ്യഴിപ്പുഴയുടെ തീരങ്ങൾ പോലെ തന്നെ മികച്ച ഒരു രചനയാണ് ദൈവത്തിന്റെ വികൃതികൾ. മാഹിയുടെയും അവിടുത്തെ മനുഷ്യരുടെയും കഥ. ഫ്രഞ്ച്കാർ മാഹി വിട്ട് പോയതിനു ശേഷം മയ്യഴിക്കും അവിടുത്തെ ജനങ്ങൾക്കും എന്ത് സംഭവിക്കുന്നെന്ന് വരച്ചിടുകയാണ് നോവലിൽ. ഒട്ടനവധി കഥാപാത്രങ്ങൾ ഉണ്ട്. അവയെല്ലാം പല മയ്യഴിക്കാരുടെയും പ്രതിരൂപമാകാം. ദാരിദ്ര്യം നിറയുന്ന മയ്യഴിയിൽ നിന്നും ഫ്രാന്സിലേക്കും ഗള്ഫിലേക്കും ജോലി നേടി പോയി സമ്പന്നരാകുന്ന ചിലർ. അൽഫോൺസച്ചനെയും കുമാരൻ വൈശ്യരേയും പോലെയുള്ള ശക്തമായ കഥാപാത്രങ്ങൾ. ശശിയെയും എൽസിയേയും പോലെ സ്നേഹത്തിനാൽ മുറിവേറ്റവർ. ചില്ല് ഗ്ലാസ് പോലെ ആകർഷിച്ച് ഒടുക്കം തകർന്ന് പോകുന്ന ജീവിതങ്ങൾ..... അൽഫോൺസച്ചൻ കല്ല് വാരിയെടുത്ത് മിട്ടായി ആക്കുന്നത് പോലെ മുകുന്ദൻ മയ്യഴി ജീവിതങ്ങളെ വാരിയെടുത്ത് തന്റെ മാന്ത്രിക തൂലികയിലൂടെ മധുരമുള്ള രചനകളാക്കുന്നു. .
This entire review has been hidden because of spoilers.
A good book from a talented author. Gives a vivid description of a village(Mayyazhi), the lives of people, customs and their rituals. A different outlook on India's freedom. It was a new experience to know that some people suffered when British were gone. Story ends with the hint of history getting repeated. A must read book.
One of the few Malayalam classics which have been translated to English, that I really enjoyed reading. The lives of the villagers in the Mahe after independence have been well captured, while the focus is firmly on a few melancholy, doomed characters. Worth a read.
Magic is not just a try.. i just remembering some sad parts... i read this one long before.. but still the pictures are there.. that is the magic of these book.